റഫാൽ: പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതിരോധ മന്ത്രാലയം എതിർത്തുവെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുമായി ബന ്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്​ ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാ ക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തി​​​​​​​െൻറ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരൻറി വേണമെന്നും പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിൽ നിഷ്​കർഷിക്കുന്നു.

പ്രതിരോധ മന്ത്രാലയം 2015 നവംബർ 24ന് പ്രതിരോധ മന്ത്രിയായിരുന്ന​​ മനോഹർ പരീക്കർക്ക്​ നൽകിയ കത്തിലാണ്​ പ്രധാനമന്ത്രിയുടെ ഒാഫീസി​​​​​​​െൻറ ഇടപെടലിനെ വിമർശിക്കുന്നത്​. 2018 ഒക്​ടോബറിൽ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ടിൽ ഏഴംഗ സംഘമാണ്​ റഫാൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതെന്നാണ്​ അറിയിച്ചിരിക്കുന്നത്​​. ഇൗ റിപ്പോർട്ടിൽ പ്രധാനമന്ത്രിയുടെ ഒാഫീസ്​ കരാറിൽ ഇടപ്പെട്ടതായി പരാമർശമില്ല.

അതേസമയം, റഫാൽ കരാറിൽ ചർച്ച വേണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസും ഇടതുപക്ഷവും ലോക്​സഭയിൽ നോട്ടീസ്​ നൽകി. റഫാൽ കരാറുമായി ബന്ധപ്പെട്ട്​ നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കരാറുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരുന്നത്​.

Tags:    
News Summary - Defence Ministry protested against PMO undermining Rafale negotiations-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.