ന്യൂഡൽഹി: ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണം ജൂലൈയിൽ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ 12.6 ദശലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 4.8 ശതമാനമായി കുറഞ്ഞുവെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ 12 ദശലക്ഷം യാത്രക്കാരാണ് മുന്‍ വർഷത്തെ അപേക്ഷിച്ച് നിലവിലുള്ളതെന്ന് സിവിൽ ഏവിയേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇന്ത‍്യയിലെത്തന്നെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയെ ജൂണിൽ ആശ്രയിച്ചത്. 8.92 ദശലക്ഷം യാത്രക്കാരാണ്. എന്നാൽ ജൂലൈയിൽ ഇത് 8.08 ദശലക്ഷമായി കുറഞ്ഞു. എയർ ഇന്ത്യ, എയർ ഇന്ത‍്യ എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്ന എയർ ഇന്ത്യ ഗ്രൂപ്പിന് ജൂണിൽ 3.22 ദശലക്ഷം യാത്രക്കാരുണ്ടായിരുന്നെങ്കിലും ജൂലൈയിൽ 2.88 ദശലക്ഷമായി ചുരുങ്ങുകയായിരുന്നു. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലഘട്ടത്തിൽ മുന്‍ വർഷത്തെ അപേക്ഷിച്ച് നേരിയ വർധനവ് ഉണ്ടായിരുന്നെങ്കിലും ജൂലൈയിലെ ഇടിവ് ഇത്തരം വിമാനക്കമ്പനികൾക്ക് നഷ്ടം വരുത്തിയിട്ടില്ല. എന്നാൽ ഇന്‍ഡിഗോ, എയർ ഇന്ത‍്യ പോലുള്ള കമ്പനികൾക്ക് ജൂണിലെ അപേക്ഷിച്ച് വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ആകാശ എയർ, സ്പൈസ് ജെറ്റ് പോലുള്ള കമ്പനികൾക്ക് തിരിച്ചടി നേരിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.