യു.പിയിൽ വാഹനാപകടത്തിൽ പത്തുമരണം; നിരവധിപേർക്ക്​ പരിക്ക്​

ലഖ്​നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ പത്തുമരണം. പത്തുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. രക്ഷാപ്രവർത്തനം പൂർത്തിയാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റി.

മൊറാദാബാദ്​ -ആഗ്ര ദേശീയപാതയിലായിരുന്നു അപകടം. മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. ഇതിൽ ഒരു വാഹനം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു. സ്​ഥലത്ത്​ പൊലീസും ഫോറൻസിക്​ സംഘവുമെത്തി പരിശോധന നടത്തി. 

Tags:    
News Summary - Death toll in Moradabad road accident rises to 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.