വിമാനവേധ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ശബ്​ദത്തി​​െൻറ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക്​ ക്രൂസ്​ മിസൈൽ ബ്രഹ്​മോസ്​ വ്യോമസേനയുടെ യുദ്ധവിമാനത്തിൽനിന്ന്​ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോകത്ത്​ ആദ്യമായാണ്​ ശബ്​ദത്തേക്കാൾ വേഗമുള്ള മിസൈൽ ദീർഘദൂര യുദ്ധവിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഇൗ ​േ​​ശഷി കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ.

‘സുഖോയ്​-30 എം.കെ.​െഎ കോമ്പാക്​ട്​’ ജെറ്റിൽനിന്നാണ്​ പ്രതിരോധരംഗ​ത്ത്​ നാഴികക്കല്ലായി മാറിയ പരീക്ഷണം നടത്തിയത്​. 290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും വേഗമേറിയ ബ്രഹ്​മോസ്​  നേര​േത്ത കരയിൽനിന്നും കടലിൽനിന്നും വിജയകരമായി പരീക്ഷിച്ചിരുന്നു. നിലവിൽ സൈന്യത്തി​​െൻറ ആയുധശേഖരത്തി​​െൻറ ഭാഗമായ മിസൈലി​​െൻറ പുതിയ പതിപ്പായ ‘ബ്രഹ്​മോസ്​ എയർ ലോഞ്ച്​ഡ്​ ക്രൂസ്​ മിസൈൽ (എ.എൽ.സി.എം) ആണ്​  ബുധനാഴ്​ച ബംഗാൾ ഉൾക്കടലിൽ പരീക്ഷിച്ചത്​.

ഹിന്ദുസ്​ഥാൻ എയറോനോട്ടിക്​ ലിമിറ്റഡ്​ ​പ്രത്യേകം രൂപകൽപന ചെയ്​ത സുഖോയ്​^30 ജെറ്റ്​ യുദ്ധവിമാനത്തിൽനിന്നാണ്​  രണ്ടു ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന എൻജിനുള്ള, രണ്ടര ടൺ ഭാരമുള്ള മിസൈൽ വിക്ഷേപിച്ചത്​. സൂപ്പർ സോണിക്​ ബ്രഹ്​മോസ് മിസൈലിന്​ മണിക്കൂറിൽ 3200 കിലോമീറ്ററാണ്​ വേഗം. റഷ്യയുടെ സഹകരണത്തോടെയാണ്​ ഇന്ത്യ ബ്രഹ്​മോസ്​ മിസൈലുകൾ വികസിപ്പിച്ചത്​. 

പരീക്ഷണ​ത്തെ ‘ചരിത്രപരമായ നേട്ടം’ എന്നു​ വിശേഷിപ്പിച്ച പ്രതിരോധമന്ത്രി നിർമല സീതാറാം, മിസൈൽ വികസിപ്പിച്ച പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡി.ആർ.ഡി.ഒ) ശാസ്​ത്രജ്​ഞരെ അഭിനന്ദിച്ചു. 

Tags:    
News Summary - Deadly Brahmos test-fired from Sukhoi-30MKI, becomes deep surgical-strike missile- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.