ബൈക്കപകടത്തിൽ 'മരിച്ച' യുവാവിന്​ പോസ്റ്റ്​മോർട്ടം ടേബിളിൽ പുനർജന്മം

ബംഗളൂരു: ബൈക്കപകടത്തിൽ മരിച്ചുവെന്ന്​ കരുതിയ 27കാരന്​ പോസ്റ്റുമോർട്ടം ടേബിളിൽ പുനർജന്മം. അപകടത്തിൽ മരിച്ചെന്ന്​ കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്​മോർട്ടം ​ചെയ്യാനായി എത്തിച്ചപ്പോൾ ചലിക്കുകയായിരുന്നു. കർണാടകയിലെ മഹാലിംഗപുരിലാണ്​ സംഭവം.

കഴിഞ്ഞയാഴ്ച ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ യുവാവ്​ കഴിഞ്ഞിരുന്നത്​. പിന്നീട്​ യുവാവിനെ വെന്‍റിലേറ്ററിൽനിന്ന്​ മാറ്റുകയും മരിച്ചതായി ഡോക്​ടർമാർ പ്രഖ്യാപിക്കുകയുമായിരുന്നു.

അപകടമരണമായതിനാൽ പോസ്റ്റ്​മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിൽ ബന്ധുക്കൾ യുവാവിന്‍റെ മൃതദേഹവുമാ​െയത്തി. തിങ്കളാഴ്ച ​േപാസ്റ്റുമോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോൾ യുവാവിന്‍റെ ശരീരം ചലിച്ചതായി ഡോക്​ടർമാർ ബന്ധുക്കളോട്​ അറിയിച്ചു. ഇതോടെ അപ്പോൾ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ സർക്കാർ ഹെൽത്ത്​ ഓഫിസർ വാർത്താഏജൻ​സിയോട്​ പറഞ്ഞു. യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്​ടർമാർ പറഞ്ഞു.

ആദ്യം യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്​ടർമാർ വെന്‍റിലേറ്ററിൽനിന്ന്​ മാറ്റിയതോടെ യുവാവ്​ മരിച്ചതായി കണക്കാക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ യുവാവിന്‍റെ ബന്ധുക്കൾ സർക്കാറിന്​ പരാതി നൽകി. 

Tags:    
News Summary - Dead Man Comes Alive Moments Before Autopsy In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.