പലരും പ്രായശ്​ചിത്തം ചെയ്യേണ്ട ദിവസം വന്നെത്തിയെന്ന്​ അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മകൻ കാർത്തി ചിദംബരം, ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവ്​ തുടങ്ങി മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ നടന്ന റെയ്ഡിനെ ന്യായീകരിച്ച്​​ ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി. പലരുടെയും ദുർവൃത്തികൾക്ക്​ പ്രായശ്​ചിത്തം ചെയ്യേണ്ട ദിവസം വന്നെത്തിയെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു. ആദായ നികുതി വകുപ്പും സി.ബി.​െഎയും സംശയാസ്​പദമായ കാരണങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കില്ല. നികുതി വെട്ടിപ്പോ മറ്റ്​ കുറ്റകൃത്യങ്ങളോ നടന്നതിനാലാണ്​ പരിശോധന നടന്നതെന്നും ജെയ്​റ്റ്​ലി പറഞ്ഞു. 

2008ൽ ഒരു മാധ്യമ കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ കമ്പനി ശ്രമിച്ചെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിലാണ് ചിദംബരത്തി​​​​െൻറയും മകൻ കാർത്തിയുടെയും വീട്ടിൽ സി.ബി.ഐ റെയ്ഡ്​ നടത്തിയത്​.

ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഉൾപെട്ട 1000 കോടിയുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 22 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും റെയ്ഡുകൾ നടത്തിയിരുന്നു. 

Tags:    
News Summary - Day of Reckoning Has Come For Many: Jaitley After Raids on Chidambaram, Lalu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.