മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിെൻ റ സഹോദരപുത്രൻ അറസ്റ്റിൽ. ദാവൂദിെൻറ ഇളയ സഹോദരൻ ഇഖ്ബാൽ കസ്കറിെൻറ മകൻ റി സ്വാൻ കസ്കറാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ മുംബൈ പൊലീസിെൻറ ആൻറി എക്സ്റ്റോർഷൻ സെൽ പിടികൂടുകയായിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടിയ മറ്റൊരു കേസിൽ അറസ്റ്റിലായ ഇഖ്ബാൽ കസ്കർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ താണെ ജയിലിലാണ്. ദാവൂദിെൻറ ‘ഡി കമ്പനി’യിലെ പ്രധാനികളിൽ ഒരാളായ ഫാഹിം മച്ച്മച്ചിെൻറ കൂട്ടാളി അഹമദ്റാസ വധാരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.