വാഹന, ആരോഗ്യ ഇൻഷുറൻസ്​ പോളിസികൾ പുതുക്കുന്ന കാലാവധി നീട്ടി

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ മേയ്​ മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷുറൻസ്​ പോളിസികൾ പുതുക ്കുന്ന കാലാവധി നീട്ടി. മാർച്ച്​ 25നും മേയ്​ മൂന്നിനുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മേയ്​ 15നകം പുതുക്കിയാൽ മതി യാകുമെന്ന്​ ധനമന്ത്രാലയം അറിയിച്ചു.

പുതുക്കേണ്ട സമയം ഈ കാലയളവിൽ കഴിഞ്ഞാലും പോളിസി നിലനിൽക്കും. തേർഡ്​ പാർട്ടി മോ​ട്ടോർ വാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ്​ പോളിസികൾക്കുമാണ്​ ബാധകമാകുക. സമാനമായ മറ്റൊരു ഉത്തരവിലൂടെ ലൈഫ്​ ഇൻഷുറൻസ്​​ പോളിസികൾക്കും കാലാവധി പുതുക്കി നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ആരോഗ്യഇൻഷുറൻസ്​ പോളിസികൾക്ക്​ സാധാരണയായി കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച്​ പുതുക്കാൻ അവസരം ലഭിക്കും​. എന്നാൽ ഈ സമയത്ത്​ അപകടം അല്ലെങ്കിൽ ആശുപത്രി ചിലവുകൾക്ക്​ പോളിസി ക്ലെയിം ചെയ്യാൻ സാധിക്കില്ല.

നേരത്തേ 21 ദിവസത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ​േപാളിസി കാലാവധി ഏപ്രിൽ 21 വരെ നീട്ടിയിരുന്നു.

Tags:    
News Summary - Date for renewal of health, motor insurance policies extended -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.