Posted On
date_range Updated On
date_range ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; കോടതിയിൽ നേരിടും - കോൺഗ്രസ്
ന്യൂഡൽഹി: ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് മേൽ ഇടുങ്ങിയ ചിന്താഗതിക്കാരും മതഭ്രാന്തന്മാരും നേടിയ വിജയമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോൺഗ്രസ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിവസമാണിത്. രാജ്യത്തെ മതത്തിന്‍റെ പേരിൽ വിഭജിക്കുന്ന ബിൽ ഇന്ത്യയെന്ന ആശയത്തെ തന്നെ വെല്ലുവിളിക്കുന്നതാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വാർത്താക്കുറിപ്പിൽ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെ കോടതിയിൽ നേരിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ് വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.