Posted On
date_range Updated On
date_range ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു; ദലിത് യുവാവിന് ദാരുണ മരണം
ചണ്ഡീഗഢ്: ക്രൂരമർദനത്തിനിരയായി മൂത്രം കുടിപ്പിച്ച ദലിത് യുവാവ് മരിച്ചു. സാൻഗ്രൂർ ജില്ലയിൽ ചൻങാലിവാല ഗ്രാമത് തിലെ 37കാരനായ ജഗ്മേൽ സിങ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റിങ്കു, അമർജിത് സിങ്, ലക്കി, ബീട്ട എന്നിവർ അറസ്റ് റിലായിട്ടുണ്ട്.
ഒക്ടോബർ 21ന് പ്രതികളിലൊരാളായ റിങ്കുവും ജഗ്മേലും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രദേശവാസികൾ ഇടപെട്ട് ഇത് പരിഹരിച്ചിരുന്നു. പിന്നീട് നവംബർ 7ന് ജഗ്മേൽ സിങ്ങിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നാലു പേരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. അവശനായി വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തു.
ഛണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജഗ്മേൽ. യുവാവിന്‍റെ മരണത്തെ തുടർന്ന് ദലിത് സംഘടനകൾ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.