ഫോനി ബംഗാളിൽ; കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടു, മരണം എട്ടായി

കൊൽക്കത്ത: ഫോനി ചുഴലിക്കാറ്റ്​ ബംഗാള്‍ തീരത്തേക്ക് കടന്നു. 90 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന കാറ്റ്​ വടക്ക്​ കിഴക്കൻ മേഖലയിലേക്കാണ്​ പോകുന്നത്​. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുനൂറോളം വിമാന സർവീസുകൾ നിര്‍ത്തി വെച്ചിരിക്കുകയാണ്​.

ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തൻെറ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ഫോനി ഒഡീഷാ തീരത്തെത്തിയത്. അതേസമയം ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മരണം എട്ടായി.

വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ പലഭാഗങ്ങളിലും രാത്രിയും കനത്ത മഴയും കാറ്റും തുടര്‍ന്നു. പുരിയിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണാമായി തകരാറിലായതാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അ​​തി​​തീ​​വ്ര ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റ്​ ‘ഫോ​​നി’ ഒ​ഡി​ഷ തീ​ര​ത്ത്​ വെ​ള്ളി​യാ​ഴ്​​ച ക​ന​ത്ത നാ​ശമാണ്​ വി​ത​ച്ചത്​. മ​ണി​ക്കൂ​റി​ൽ 175 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച ഫോ​നി​യി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല തീ​ർ​ഥാ​ട​ന ന​ഗ​ര​മാ​യ പു​രി​യു​ടെ തീ​ര​ങ്ങ​ളെ ഭാ​ഗി​ക​മാ​യി വി​ഴു​ങ്ങി. ഇ​വി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി എട്ടുപേ​ർ മ​രി​ച്ചു.

പ​ല​യി​ട​ത്തും വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു​പോ​യി. മ​രം വീ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. രാ​വി​ലെ എ​േ​ട്ടാ​ടെ പു​രി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. സം​സ്​​ഥാ​ന​ത്തെ തീ​ര​മേ​ഖ​ല​യി​ലെ 11 ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 11 ല​ക്ഷം പേ​രെ നേ​ര​േ​ത്ത ഒ​ഴി​പ്പി​ച്ച​ത്​ ദു​ര​ന്ത​ങ്ങ​ളു​ടെ തോ​ത്​ കു​റ​ച്ചു.

ചു​ഴ​ലി​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വി​ന്​ 28 കി​ലോ​മീ​റ്റ​ർ വ്യാ​സ​മു​ണ്ടെ​ന്ന്​ പ്രാ​ദേ​ശി​ക കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ എ​ച്ച്.​ആ​ർ. ബി​ശ്വാ​സ്​ പ​റ​ഞ്ഞു. ഗ​ഞ്ചം, ഖു​ർ​ദ, ഗ​ജാ​പ​തി തു​ട​ങ്ങി​യ തീ​ര​ദേ​ശ പ​ട്ട​ണ​ങ്ങ​ളി​ലും ചു​ഴ​ലി നാ​ശം വി​ത​ച്ച​താ​യി പ്ര​ത്യേ​ക റി​ലീ​ഫ്​ ക​മീ​ഷ​ണ​ർ ബി.​പി. സേ​തി പ​റ​ഞ്ഞു. മാ​റ്റി​പ്പാ​ർ​പ്പി​ച്ച​വ​ർ​ക്കാ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ത്തി​നും മ​റ്റും എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​സ്​​റ്റ്​​ഗാ​ർ​ഡി​​​െൻറ 34 ദു​ര​ന്ത നി​വാ​ര​ണ സം​ഘ​ങ്ങ​ൾ സ​ജ്ജ​മാ​ണ്. നാ​ല്​ ക​പ്പ​ലു​ക​ളും ഒ​രു​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്.

ചു​ഴ​ലി അ​ട​ങ്ങും വ​രെ ജ​ന​ങ്ങ​ൾ വീ​ട്ടി​നു​ള്ളി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്ന്​ ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്​​നാ​യി​ക്​ അ​ഭ്യ​ർ​ഥി​ച്ചു. കാ​ലാ​വ​സ്​​ഥ ഭീ​ഷ​ണി​മൂ​ലം രാ​ജ്യ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഒ​ഴി​പ്പി​ക്ക​ലാ​ണ്​ ഒ​ഡി​ഷ തീ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യു​മാ​യി പ​തി​നാ​യി​ര​ങ്ങ​ൾ കൂ​ട്ട​മാ​യി ഒ​ഴി​ഞ്ഞു​പോ​കു​ന്ന കാ​ഴ്​​ച​യാ​യി​രു​ന്നു ഇ​വി​ടെ. ശ​നി​യാ​ഴ്​​ച വ​രെ കൊ​ൽ​ക്ക​ത്ത-​ചെ​ന്നൈ റൂ​ട്ടി​ൽ 220ല​ധി​കം ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ഭു​വ​നേ​ശ്വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച യാ​ത്ര വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ക​യോ പ​റ​ന്നു​​പൊ​ങ്ങു​ക​യോ ചെ​യ്​​തി​ല്ല.

വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ്​ മൂ​ന്ന്​ മ​ണി മു​ത​ൽ ശ​നി​യാ​ഴ്​​ച കാ​ല​ത്ത്​ എ​ട്ടുവ​രെ കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഫോ​നി നേ​രി​ടാ​ൻ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന​കം 1,000 കോ​ടി അ​നു​വ​ദി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ലും ആ​ന്ധ്ര​യി​ലും ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Cyclone Foni- Odisha - Eight death - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.