സി.ആര്‍.പി.എഫ് മേധാവി വിരമിക്കുന്നു; പിന്‍ഗാമിയെ തീരുമാനിച്ചില്ല

ന്യൂഡല്‍ഹി: പിന്‍ഗാമിയെ തീരുമാനിക്കാതെ സി.ആര്‍.പി.എഫ് മേധാവി കെ. ദുര്‍ഗപ്രസാദ് വിരമിക്കുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗത്തിന് ‘നാഥനി’ല്ലാതായി. സി.ആര്‍.പി.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സുദീപ് ലഖ്താകിയക്ക് ഡയറക്ടര്‍ ജനറലിന്‍െറ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മൂന്നുലക്ഷം അംഗങ്ങളുള്ള സേനവിഭാഗത്തിന്‍െറ തലവനായി 1981 തെലങ്കാന കേഡര്‍ ഐ.പി.എസ് ഓഫിസര്‍ ദുര്‍ഗപ്രസാദ് സ്ഥാനമേറ്റത്. പുതിയ ഡയറക്ടര്‍ ജനറലായി മൂന്നുപേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് അപ്പോയ്മെന്‍റ്സ് കമ്മിറ്റിയും ആഭ്യന്തര മന്ത്രാലയവുമാണ് സി.ആര്‍.പി.എഫ് മേധാവിയെ തെരഞ്ഞെടുക്കുക.

ലഖ്താകിയ 1984 ബാച്ച് തെലങ്കാന കേഡര്‍ ഐ.പി.എസ് ഓഫിസറാണ്. നേരത്തേ അദ്ദേഹം പ്രധാനമന്ത്രിയുടെ സുരക്ഷചുമതലയുള്ള എസ്.പി.ജിയിലായിരുന്നു.

Tags:    
News Summary - crpf head durga prasad will retired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.