ന്യൂഡൽഹി: ബന്ധു നിയമന വിവാദത്തിൽ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർക്ക് വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. ജയരാജനും ശ്രീമതിക്കുമെതിരായ സംസ്ഥാന ഘടകത്തിെൻറ റിപ്പോർട്ട് പരിശോധിച്ച പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ച നടക്കെട്ടയെന്നും അതിന് ശേഷം തീരുമാനമാകാമെന്നുമാണ് പോളിറ്റ് ബ്യൂറോയിലുണ്ടായ പൊതുധാരണ. ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. അതിനാൽ അവർക്കെതിരായ പാർട്ടി നടപടി സംബന്ധിച്ച തീരുമാനത്തിനുള്ള അധികാരം േകന്ദ്ര കമ്മിറ്റിക്കാണ്.
വീഴ്ച പറ്റിയെന്ന് പോളിറ്റ് ബ്യൂറോയും സംസ്ഥാന ഘടകവും വിലയിരുത്തിയ സാഹചര്യത്തിൽ ജയരാജനും ശ്രീമതിക്കുമെതിരെ നടപടി ഏറക്കുറെ ഉറപ്പായിട്ടുണ്ട്. സംസ്ഥാന ഘടകത്തിെൻറ റിപ്പോർട്ട് ചർച്ചക്ക് വരുേമ്പാൾ ഇരുവർക്കും തങ്ങളുടെ ഭാഗം കേന്ദ്രകമ്മിറ്റിയിൽ വിശദീകരിക്കാനുള്ള അവസരവും ലഭിക്കും. അതുകൂടി കേട്ട ശേഷമായിരിക്കും ഇരുവർക്കുമെതിരെ എന്തു നടപടി വേണമെന്ന കാര്യം തീരുമാനിക്കുക. ശാസന, അല്ലെങ്കിൽ താക്കീത് എന്ന ലഘുനടപടിയിൽ പ്രശ്നം അവസാനിപ്പിക്കാനാണ് സാധ്യത.
സംസ്ഥാനത്തെ സി.പി.െഎ-സി.പി.എം പോരും പി.ബിയിൽ ചർച്ചയായി. പിണറായി സർക്കാറിനെതിരായ സി.പി.െഎയുടെ കടന്നാക്രമണത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിനും അമർഷമുണ്ട്. എന്നാൽ, പ്രശ്നം വഷളാക്കി മുന്നണിയിൽ അസ്വസ്ഥത ഉണ്ടാകാതിരിക്കാനുള്ള കരുതൽ വേണമെന്ന് യോഗം വിലയിരുത്തി. ഇരുപാർട്ടികളുടെയും നേതാക്കൾ സംസ്ഥാനത്ത് തന്നെ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനും പി.ബി നിർദേശിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പൊതുസ്ഥാനാർഥിയെ കൊണ്ടുവന്നാൽ പിന്തുണക്കും. അതേസമയം, 2019 പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസും മറ്റും മുന്നോട്ടുവെച്ച വിശാല സഖ്യമെന്ന ആശയത്തോട് പോളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷവും വിയോജിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റിയിൽ കൂടുതൽ ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.