രാഷ്ട്രീയ സംഘര്‍ഷം  അവസാനിപ്പിക്കാന്‍ സി.പി.എം  നടപടിയെടുക്കണം –സി.പി.ഐ 


ഹൈദരാബാദ്: വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലകള്‍ അവസാനിപ്പിക്കാന്‍ സി.പി.എം ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. അത്യന്തം ഗൗരവമായി കാണേണ്ട വിഷയമാണിതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുരവരം സുധാകര്‍ റെഡ്ഡി പറഞ്ഞു. 
കണ്ണൂര്‍ ജില്ലയിലെ ആന്തല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം ശ്രദ്ധയില്‍ പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍െറ പരാമര്‍ശം. കൊലപാതകത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. അതേസമയം, ഗീബല്‍സിയന്‍ രീതിയില്‍ ബി.ജെ.പി സി.പി.എമ്മിനെതിരെ കുപ്രചാരണം നടത്തുകയാണെന്ന് റെഡ്ഡി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ആക്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഭവങ്ങള്‍ സി.പി.എമ്മിന്‍െറ ഭാഗത്തുനിന്നുമുണ്ടാകുന്നു. ഈ സാഹചര്യമാണ് ഗൗരവമായി കാണേണ്ടത്. ഇരുവിഭാഗവും നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. 
ഇത്തരം അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടി നേതാക്കളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപാര്‍ട്ടി അധികാരത്തില്‍ വന്നശേഷമാണ്  രാഷ്ട്രീയ സംഘര്‍ഷം വര്‍ധിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

Tags:    
News Summary - cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.