പശു മോഷ്ടാക്കളെ തടഞ്ഞ പൊലീസുകാർക്ക് നേരെ വെടിവെപ്പ്

സംഭാൽ: പശു മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. മോഷ്ടാക്കളുടെ വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ ആശിഷ് കുമാറിനാണ് പരിക്കേറ്റത്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ നഖാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ബൈക്കിലെത്തിയ പശു മോഷ്ടാക്കളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ വെടിയുതിർത്തത്. മൂന്നംഗ സംഘത്തിലെ ഒരാളെ രാംപൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായി സംഭാൽ എ.എസ്.പി പങ്കജ് പാണ്ഡെ അറിയിച്ചു.

Tags:    
News Summary - Cow Smugglers shot to Police Officers in UP -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.