തമിഴ്‌നാട്ടിൽ പെരിയാറി​​െൻറ പ്രതിമക്ക് നേരെ ചാണകമേറ്

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവായ പെരിയാറി​െൻറ പ്രതിമക്ക് നേരെ അജ്ഞാതരായ അക്രമികൾ ചാണകമെറിഞ്ഞു. കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമയും പരിസരവും വൃത്തിയാക്കി. പ്രതിമയിൽ ചാണകം കണ്ടതിനെ തുടർന്ന് നാട്ടികാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചു സംസാരിച്ചതിലുള്ള അമർഷമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സനാതന ധർമ്മം ജാതിവ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഉദയനിധി അഭിപ്രായപ്പെട്ടത്.

Tags:    
News Summary - Cow dung thrown at Periyar's bust in Coimbatore, police probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.