ബംഗളൂരു: കർണാടകയിലെ ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ് (ഐ.എൻ.എച്ച്.എസ്) പതഞ്ജലിയിൽ ചികിത്സയിലുള്ള അവസാന കോവിഡ് രോഗിയും ആശുപത്രിവിട്ടു. മാർച്ച് 24 മുതൽ ചികിത്സയിലുള്ള ഒമ്പതു രോഗികളും കോവിഡ് നെഗറ്റീവായതായി ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഉത്തര കന്നട ജില്ലയിലുള്ള പതഞ്ജലിയിൽ കോവിഡ് രോഗികൾക്ക് വേണ്ടി പ്രത്യേക വിഭാഗം സജീകരിച്ചിരുന്നു. 24 മണിക്കൂറും ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘത്തിെൻറ സേവനം ലഭിക്കുന്നതരത്തിലാണ് കോവിഡ് പ്രതിരോധ വിഭാഗം പ്രവർത്തിച്ചത്. ഉത്തര കന്നടയിൽ കോവിഡ് വ്യാപന തോത് കുറഞ്ഞതിനാൽ ഇത് ഓറഞ്ച് സോണായി പ്രഖ്യാപിച്ചിരുന്നു.
കർണാടകയിൽ ഇന്ന് 13 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 589 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 251 പേർ രോഗമുക്തി നേടുകയും 22 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.