ന്യൂഡൽഹി: എലികളിൽ നടത്തിയ പരീക്ഷണത്തിൽ, കൊറോണ വൈറസ് സാന്നിധ്യം കുറക്കുമെന്ന് വ്യക്തമായ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുന്നു. വായിലൂടെ നൽകുന്ന എം.കെ-4482 അഥവാ മോൽനുപിരാവിർ എന്നുപേരുള്ള മരുന്നാണ് മനുഷ്യരിലുള്ള പരീക്ഷണത്തിെൻറ അന്തിമ ഘട്ടത്തിലെത്തിനിൽക്കുന്നത്.
വൈറസ് ബാധയുണ്ടാകുന്നതിന് 12 മണിക്കൂർ മുേമ്പാ വൈറസ് ബാധയുണ്ടായി 12 മണിക്കൂറിന് ശേഷമോ ഈ മരുന്ന് നൽകിയാൽ ഫലപ്രദമാണെന്ന് യു.എസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെയും യു.കെയിലെ പ്ലിമത് സർവകലാശാലയിലെയും ശാസ്ത്രജ്ഞർ പറഞ്ഞു.
വൈറസ് ശ്വാസകോശത്തിനുണ്ടാക്കുന്ന പരിക്ക് കുറക്കാനും ഇത് സഹായിക്കും. നാച്വർ കമ്യൂണിക്കേഷൻസ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.