ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ മുഖേന നൽകുന്ന കോവിഡ് വാക്സിെൻറ പരമാവധി വില ഡോസിന് 250 രൂപയായി കേന്ദ്രസർക്കാർ നിശ്ചയിച്ചു. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായിരിക്കും.
തിങ്കളാഴ്ച വാക്സിൻ കുത്തിവെപ്പിെൻറ രണ്ടാം ഘട്ടം തുടങ്ങാനിരിക്കെയാണ്, സ്വകാര്യ ആശുപത്രികൾ ഈടാക്കാവുന്ന പരമാവധി വില സർക്കാർ നിശ്ചയിച്ചത്. 60 വയസ്സ് കഴിഞ്ഞവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. മറ്റു രോഗങ്ങൾ അലട്ടുന്ന 45 കഴിഞ്ഞവരെയും പരിഗണിക്കും. അത്തരത്തിൽ അർഹരായവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുള്ള നിശ്ചിത ഫോറം സർക്കാർ തയാറാക്കി പ്രസിദ്ധീകരിച്ചു. വാക്സിൻ ലഭ്യമാകുന്ന സ്വകാര്യ ആശുപത്രികളെ സംസ്ഥാന സർക്കാറിന് നിശ്ചയിക്കാം.
സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നടപടിക്രമം വിശദീകരിച്ചു. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.