ഗുവാഹതി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിവസവും വർധിക്കുന്നതിനിടെ രക്ഷ തേടി അസമിൽ ‘കൊറോണ ദേവി’ക്ക് പൂജയർപ്പിച്ചു.
ബിശ്വനാഥ് ചരിയാലിലെ നദീതീരത്ത് നിരവധി സ്ത്രീകളാണ് സംഘം ചേർന്ന് പ്രത്യേക പൂജ നടത്തിയത്. കൊറോണ ദേവിയെ പൂജ ചെയ്താൽ കാറ്റ് വന്ന് രോഗത്തെ നാടു നീക്കുമെന്ന് പൂജ നടത്തിയ സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.
ബിശ്വനാഥ് ചരിയാലിയിന് പുറമെ ദാരംഗ് ജില്ലയിലും, ഗുവാഹത്തിയിലുമുള്‍പ്പടെ പൂജ നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ അസമിലെ കോവിഡ് ബാധിതരുടെ എണ്ണം 2,324 ആണ്. കോവിഡിനെ തടയാൻ കൊറോണ ദേവിയെ പൂജിക്കുക മാത്രമാണ് വഴിയെന്ന നിലയിൽ പ്രചരണം ശക്തമാണ്.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പൂജ നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.