രാജ്യത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 74.30 ശതമാനം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 74 ശതമാനം കടന്നതായി ആഭ്യന്തര മന്ത്രാലയം. രോഗമുക്തി നിരക്ക്​ 74.30 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 62,282 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 21,58,947പേർ രോഗമുക്തി നേടി. 6,92,028 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. രാജ്യത്തെ മരണനിരക്ക്​ 1.89 ശതമാനമായി താഴ്​ന്നതും ആശ്വാസജനകമാണെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 68,898 പേർക്കാണ്​ കോവിഡ്​​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 29,05,844 ​പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 983 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 54,849 ആയി.

ഡൽഹിയിലാണ്​ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക്​. 90.10 ശതമാനം. തമിഴ്​നാട്ടിൽ 83.50 ശതമാനവും ഗുജറാത്തിൽ 79.40 ശതമാനവും തെലങ്കാനയിൽ 77.40 ശതമാനവും രാജസ്​ഥാനിൽ 76.80 ശതമാനവും പശ്ചിമബംഗാളിൽ 76.50 ​ശതമാനവുമാണ്​ രോഗമുക്തി നിരക്ക്​.  

Tags:    
News Summary - Covid recovery rate in India 74.30 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.