representational image
വാഷിങ്ടൺ: കോവിഡ്-19 ഉത്ഭവം കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് പുറത്തുവിട്ട് യു.എസ് ഇൻറലിജൻസ് ഏജൻസികൾ. കോവിഡ് വൈറസ് മൃഗങ്ങളിൽനിന്നാണോ അതോ ചൈനീസ് ലാബിൽനിന്നാണോ മനുഷ്യരിലെത്തിയത് എന്ന ചോദ്യങ്ങൾക്കുത്തരം തേടിയാണ് യു.എസ് ഇൻറലിജൻസ് ഏജൻസികൾ അന്വേഷണം നടത്തിയത്.
കോവിഡ്-19 ജൈവായുധമായി വികസിപ്പിച്ചതാണെന്ന റിപ്പോർട്ടുകളും സംഘം തള്ളി. കോവിഡ് ഉറവിടം സംബന്ധിച്ച് ബൈഡൻ ഭരണകൂടം നടത്തിയ മൂന്നുമാസത്തെ അന്വേഷണ റിപ്പോർട്ടിെൻറ നവീകരിച്ച രൂപമാണ് ഇപ്പോൾ പുറത്തുവിട്ടത്. വൈറസ് പ്രകൃത്യാ ഉണ്ടായതാണെന്നാണ് യു.എസ് ഇൻറലിജൻസ് ഏജൻസികളിൽ ഒരു വിഭാഗം വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.