ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലെ ഒാഫിസുകളിൽ ഹാജർനില 50 ശതമാനമാക്കി ഉത്തരവിറങ്ങി. അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥ തലത്തിലാണ് മേയ് അവസാനം വരെ ഇൗ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒമ്പതു മുതൽ 5.30, 9.30 മുതൽ 6, 10 മുതൽ 6.30 എന്നിങ്ങനെ ഒാഫിസ് സമയവും ക്രമപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ കോവിഡിെൻറ പേരിൽ ഒാഫിസുകൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങൾ കർക്കശമായി പാലിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.