കോവിഡും ബ്ളാക്ക് ഫംഗസും: ബംഗുളുരുവിലെ ആരോഗ്യ രംഗം അവതാളത്തില്‍

ബംഗുളൂരു: കോവിഡിനു പിന്നാലെ ബ്ളാക്ക് ഫംഗസും വ്യാപിക്കുന്നു, ഇതോടെ, ബംഗുളുരുവിലെ ആരോഗ്യസംവിധാനം അവതാളത്തിലായി. നിലവില്‍ ആശുപത്രി കിടക്കകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പുതിയ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുഴയുകയാണ് അധികൃതര്‍.

ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ബി എന്ന മരുന്നിന്‍്റെ ദൗര്‍ലഭ്യമാണ് ഫംഗസ് അണുബാധയുള്ള മ്യൂക്കൊമൈക്കൊസിസ് രോഗികളുടെ ആരോഗ്യനില ഗുരുതരമാക്കുന്നത്. കോവിഡ്, ബ്ളാക്ക് ഫംഗസ് രോഗികള്‍ക്കായി ബംഗുളുരു നഗരത്തില്‍ ഒരുക്കിയ ആശുപത്രി സംവിധാനങ്ങളെല്ലാം തികയാതെ വന്നിരിക്കുകയാണിപ്പോള്‍. സാധാരണ രോഗവുമായി ആശുപത്രിയിലത്തെുന്നവരെ തിരിച്ചയക്കുകയാണ്്.

കറുത്ത ഫംഗസ് എന്ന് വിളിക്കപ്പെടുന്ന മ്യൂക്കൊമൈക്കൊസിസ് രോഗികള്‍ക്ക് രണ്ടാഴ്ചയോളം ആശുപത്രി പരിചരണം ആവശ്യമാണ്. ഇതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്.

ബ്ളാക്ക് ഫംഗസ് അണുബാധ മൂക്കു വഴി കണ്ണിലേക്ക് സഞ്ചരിക്കുകയും പിന്നീട് തലച്ചോറിലേക്ക് പടരുകയും ചെയ്യുന്നതോടെയാണ് അപകടത്തിലേക്ക് നയിക്കുന്നത്. കോവിഡ് ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന മരുന്നുകളാണ് കറുത്ത ഫംഗസിനെ ക്ഷണിച്ച് വരുത്തുന്നത്.

Tags:    
News Summary - Covid and Black Fungus: In Bangalore The health scene is in turmoil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.