ന്യൂഡൽഹി: മാർച്ച് ഒന്നിന് തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ 60 വയസ്സ് കഴിഞ്ഞവർക്കും മറ്റു രോഗങ്ങൾ അലട്ടുന്ന 45 കഴിഞ്ഞവർക്കും മുൻഗണന നൽകാൻ കേന്ദ്രം തീരുമാനിച്ചു. 10,000 സർക്കാർ കേന്ദ്രങ്ങളിലൂടെ സൗജന്യ വാക്സിൻ നൽകും. സ്വകാര്യ ആശുപത്രികൾ വാക്സിന് ചാർജ് ഇൗടാക്കും.നിരക്ക് എത്രയെന്ന് അടുത്തദിവസം നിശ്ചയിക്കും.
45 വയസ്സ് കഴിഞ്ഞവരുടെ കാര്യത്തിൽ, ഏതേതു രോഗങ്ങൾ ഉള്ളവർക്കാണ് വാക്സിൻ നൽകുന്നതിന് പരിഗണിക്കുകയെന്ന കാര്യവും വൈകാതെ വ്യക്തമാക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു. രണ്ടാംഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് ഉദ്ദേശ്യം. 60 കഴിഞ്ഞവർ ഇതിൽ 10 കോടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, 60 കഴിഞ്ഞ മുഖ്യമന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ രണ്ടാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് സൂചന. എന്നാൽ മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് ഒൗദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്ന് കേരള ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.