ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 170 ആയി. മഹാരാഷ്ട്രയിലാണ് കോവിഡ് 19 കൂടുതലും റിപ്പോർട്ട് ചെയ്തത്. മൂന്ന് വിദേശ പൗരൻമാർക്ക് ഉൾപ്പെടെ 47 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ചണ്ഡിഗഢിൽ ആദ്യ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 23 വയസുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയതാണ്. ചണ്ഡിഗഢ് സെക്ടർ 21 ൽ താമസിക്കുന്ന യുവതിക്ക് മാർച്ച് 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. യുവതി സെക്ടർ 32ലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആന്ധ്രയിൽ വ്യാഴാഴ്ച ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഇവിടെ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ജമ്മുകശ്മീരിൽ തീർഥാടകർക്കും ഭക്തർക്കും മതസ്ഥലങ്ങളിൽ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കശ്മീരിൽ ബുധനാഴ്ച ആദ്യ കോവിഡ് 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ശ്രീനഗർ മുൻസിപ്പൽ കോർപറേഷൻ മേയർ ജുനൈദ് അസിം മട്ടുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കർണാടകയിലും ഡൽഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉത്തർപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.