പുതുച്ചേരിയിൽ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടാൻ സർക്കാർ തീരുമാനം. കോവിഡ് വ്യാപനത ്തിന്‍റെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനമായ തമിഴ്നാട് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതുച്ചേരിയിലും നീട്ടുന്നത്.

മുഖ്യമന്ത്രി വി. നാരായണസ്വാമിയാണ് ഇക്കാര്യമറിയിച്ചത്. മത്സ്യബന്ധനം അടക്കമുള്ള മേഖലകൾക്ക് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തമിഴ്നാട്ടിൽ ഏപ്രിൽ 30 വരെ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കെ. പളനിസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതുച്ചേരിയിൽ ഏഴുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തി നേടി.

Tags:    
News Summary - Covid-19: Puducherry extends lockdown till April 30 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.