നിള സത്യനാരായൺ കോവിഡ് ബാധിച്ചു മരിച്ചു

മുംബൈ: മഹാരാഷ്​ട്രയുടെ ആദ്യ വനിത തെരഞ്ഞെടുപ്പ് കമീഷനറും മറാത്തി എഴുത്തുകാരിയുമായ നിള സത്യനാരായൺ (72) കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സയിലായിരുന്ന സെവൻ ഹിൽസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലിനായിരുന്നു മരണം.  

1972 ലെ മഹാരാഷ്​ട്രയിൽ നിന്നുള്ള ഐ.എ.എസ് ബാച്ചുകാരിയാണ്. 2009 ലാണ് മഹാഷ്​ട്ര തെരഞ്ഞെടുപ്പ് കമീഷനറായി നിയോഗിക്കപ്പെട്ടത്. 2014 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. മറാത്തി സിനിമകൾക്കായി പാട്ടുകൾ എഴുതുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


 

Tags:    
News Summary - Covid 19 Neela Satyanarayan Dies at Mumbai -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.