ബംഗളൂരു: കേരളത്തിൽനിന്ന് ഉൾപ്പെടെ രോഗ വ്യാപനം കുറവുള്ള സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് തിരിച്ചെത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത സർക്കാർ നിരീക്ഷണം ഒഴിവാക്കി. കർണാടകയുടെ സേവാ സിന്ധു പാസ് ലഭിച്ചള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത്തരത്തിൽ എത്തുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.
എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തുന്നവർ സർക്കാർ നിരീക്ഷണത്തിൽ ഏഴുദിവസം കഴിയണം. തുടർന്ന് പരിശോധന നെഗറ്റിവായാൽ വീട്ടിലും ഏഴു ദിവസം നിരീക്ഷണത്തിൽ തുടരണം.
അതിതീവ്ര സംസ്ഥാനങ്ങളുടെ പട്ടികയിൽ കേന്ദ്രം മാറ്റം വരുത്തുന്നമുറക്ക് സംസ്ഥാനങ്ങളുടെ എണ്ണത്തിലും മാറ്റം വരും. ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചാൽ കേരളത്തിൽനിന്ന് വിമാനത്തിൽ കർണാടകയിലെത്തുന്നവരും വീടുകളിൽ കഴിഞ്ഞാൽ മതി. വാഹനങ്ങളിൽ കർണാടകയിലേക്ക് വരുന്നവരെ അതിർത്തികളിൽ പാസ് പരിശോധിച്ചശേഷമായിരിക്കും കടത്തിവിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.