ആറാം നിലയിലെ ഐസോലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 55കാരൻ വീണ് മരിച്ചു

കർണാൽ: ഹരിയാനയിൽ കോവിഡ് 19 ബാധിച്ചെന്ന സംശയത്തിൽ ഐസൊലേഷൻ വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 55കാരൻ ആശുപത്രിയിൽ നിന് ന് രക്ഷപ്പെടാൻ ശ്രമിക്കവേ വീണ് മരിച്ചു.

കർണാലിലെ കൽപന ചൗള മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആറാം നിലയിലെ ഐസോലേഷൻ വാർഡിൽ നിന്ന് ബെഡ്ഷീറ്റുകളും പോളിത്തീൻ ഷീറ്റും ടീ ഷർട്ടും കൂട്ടിക്കെട്ടി ജനാല വഴി താഴേക്കിട്ട് ഇറങ്ങാൻ ശ്രമിക്കവേ ഇയാൾ താഴെ വീഴുകയായിരുന്നെന്ന് കർണാൽ എസ്.ഐ.സഞ്ജീവ് ഗൗർ പറഞ്ഞു.

പാനിപത് സ്വദേശിയായ ഇയാൾ ഐസോലേഷൻ വാർഡിലെ പ്രത്യേക മുറിയിൽ ആയിരുന്നതിനാൽ രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. ഇയാളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കൂടുതൽ പരിശോധന ഫലങ്ങൾ വരാനിരിക്കവേയാണ് ദാരുണാന്ത്യം.

Tags:    
News Summary - Covid 19 isolation ward escape-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.