രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലേറെയും മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡൽഹി, ര ാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണ ം 6000 കവിയുേമ്പാൾ അതിൽ പകുതിയിലേറെയും കേസുകൾ അഞ്ചു സംസ്ഥാനങ്ങളിൽ.
മഹാരാഷ്ട് ര, തമിഴ്നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ് രാജ്യത്തെ ആക െ രോഗബാധയുടെയും മരണങ്ങളുടെയും 60 ശതമാനവും. 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രേദ ശങ്ങളിലും അവസാന രണ്ടാഴ്ചകൊണ്ട് വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയർന്നപ്പോ ൾ എല്ലായിടത്തും ഒരുപോലെയല്ല വ്യാപനമുണ്ടായത്.
മറ്റിടങ്ങളിൽനിന്ന് വ്യത്യസ് തമായി ഈ അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിതി ഏറെ രൂക്ഷമായി മാറിയിരിക്കുകയാണ്. അതേസമയം , രോഗം ഭേദമായവരിൽ 45 ശതമാനവും ഇവിടങ്ങളിൽനിന്നു തന്നെയാണ്. അഞ്ചു സംസ്ഥാനങ്ങളുടെയും അവസ്ഥ പരിശോധിക്കാം:
മഹാരാഷ്ട്ര
ഇന്ത്യൽ കോവിഡിെൻറ ആക്രമണം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ കേസുകൾ 1400 ലേക്ക് അടുക്കുകയാണ്. ഇതിൽ 125 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. മരണസംഖ്യ നൂറിലെത്തുന്നു എന്നതാണ് സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ ആശങ്ക ഉയർത്തുന്നത്. ഇത് രാജ്യത്തെ മരണസംഖ്യയുെട പകുതിയോളം വരും. മുംബൈയിലും പുണെയിലും സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 21 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്
രാജ്യത്തെ ആകെ കേസുകളുടെ 13 ശതമാനവും സംഭാവന ചെയ്ത തമിഴ്നാട്ടിലും രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. അവസാനത്തെ ഒരാഴ്ചകൊണ്ടാണ് സംസ്ഥാനത്ത് വൻ വർധന ഉണ്ടായത്. അതേസമയം, മരണസംഖ്യ 10ൽ എത്തിയിട്ടില്ല എന്നത് അൽപം ആശ്വാസത്തിന് വക നൽകുന്നു. 20ലേറെ പേർ രോഗമുക്തി േനടിയിട്ടുണ്ട്.
ഡൽഹി
വൈറസ് ബാധയിൽ മൂന്നാമതുള്ള രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എണ്ണൂറിനോട് അടുക്കുകയാണ്. ഇരുപഞ്ചോളം പേർക്ക് രോഗം ഭേദമായപ്പോൾ മരണസംഖ്യ രണ്ടക്കം കടന്നു. ആകെ രോഗികളുടെ 11 ശതമാനമാണ് ഡൽഹിലുള്ളത്.
രാജസ്ഥാൻ
ഒരാഴ്ചകൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന കാണിച്ച രാജസ്ഥാനിൽ നിന്നാണ് രാജ്യത്തെ ആകെ കേസുകളുടെ ഏഴര ശതമാനവും. മാർച്ച് ആദ്യ ആഴ്ചതന്നെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ രാജസ്ഥാനിൽ സംഖ്യ അഞ്ഞൂറിലേക്കടുക്കുകയാണ്. വെള്ളിയാഴ്ച മാത്രം 26 പേർക്ക് സ്ഥിരീകരിച്ചു. അതേസമയം, മരണസംഖ്യ പത്തിൽ താഴെ തന്നെയാണ്. ഇരുപതിലേറെ പേർക്ക് േരാഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.
തെലങ്കാന
വൈറസ് ബാധിതരുടെ എണ്ണം അഞ്ഞൂറിലേക്കെത്തുന്ന തെലങ്കാനയിലും സ്ഥിതിഗതികൾ ആശങ്ക ഉയർത്തുന്നതാണ്. ഇവിടെ 35ഓളം കേസുകൾ നെഗറ്റിവ് ആയിട്ടുമുണ്ട്. ഇതിനിടെ, മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ വെള്ളിയാഴ്ച രണ്ടു വനിത ഡോക്ടർമാർ അടക്കം 14 പേർക്ക് രോഗം ബാധിച്ചു. രോഗികളുടെ എണ്ണം 400 കവിഞ്ഞ സംസ്ഥാനത്തും രോഗവ്യാപനത്തിന് വേഗത കൂടുതലാണ്.
ഏറെ പ്രവാസികൾ ഉള്ള ഗുജറാത്തിൽ മരണസംഖ്യ ഇരുപതിനോട് അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം മുന്നൂറു കടന്ന ഗുജറാത്തിൽ വെള്ളിയാഴ്ച 46 പേർക്ക് സ്ഥിരീകരിച്ചു.
അസമിൽ ആദ്യമായി കോവിഡ് മരണം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇവിടെ രോഗബാധിതരുടെ എണ്ണം മുപ്പതിലേക്കടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.