ഷാജഹാൻപുർ (യു.പി): ആശുപത്രിയിലേക്ക് സൈക്കിളിൽ കൊണ്ടുപോകുന്നതിനിടെ യുവതി റോഡി ൽ പ്രസവിച്ചു. ഉത്തർപ്രദേശിലെ രഘുനാഥ്പുരിലാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ട യുവതിയെ വാഹനം ലഭിക്കാത്തതിനാൽ ഭർത്താവ് സൈക്കിളിൽ 10 കി.മീറ്റർ അകലെയുള്ള മഡ്നപുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
അഞ്ച് കിലോമീറ്റർ താണ്ടിയ ശേഷം വേദന കൂടുകയും റോഡിൽ പ്രസവിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി പിന്നീട് ഇവരെ ആശുപത്രിയിൽ എത്തിച്ചു. അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.