'കൊറോണ ഹെൽമറ്റു'മായി ചെന്നൈ പൊലീസ്

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളും വീട്ടിൽ ഇരിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിന് വ്യത്യസ്ത ആശയവുമായി ചെന്നൈ പൊലീസ്. ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാൻ 'കൊറോണ ഹെൽമറ്റ്' ധരിച്ചാണ് ചെന്നൈയിൽ ചില പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെൽമറ്റ് ആണിത്. ചിത്രകാരനായ ഗൗതം ആണ് പൊലീസിന് ഇത് നിർമിച്ച് നൽകിയത്.

ഗൗതം തയാറാക്കിയ കൊറോണ ബോധവത്കരണ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും പൊലീസ് ഉപയോഗിക്കുന്നുണ്ട്.പഴയ ഹെൽമറ്റും കളർ പേപ്പറുകളും ഉപയോഗിച്ചാണ് ഗൗതം 'കൊറോണ ഹെൽമറ്റ്' തയാറാക്കിയത്. "പൊതുജനങ്ങൾ ഇപ്പോഴും സാമൂഹിക വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടില്ല. ലോക്ക്ഡൗൺ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ് 24 x7 സേവനത്തിലാണ്.

എന്നിട്ടും ആളുകൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നു. ഇത് പാടില്ലെന്ന് ബോധവത്കരിക്കുകയാണ് ലക്ഷ്യം" - ഗൗതം പറയുന്നു. ബോധവത്കരണത്തിന് 'കൊറോണ ഹെൽമറ്റ്' ഫലപ്രദമാണെന്ന് എസ്.ഐ. രാജേഷ് ബാബു പറഞ്ഞു. "ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയാണ്. വൈറസിന്റെ രൂപം കാട്ടിയുള്ള ബോധവത്കരണം നല്ല പ്രതികരണത്തിന് ഇടയാക്കിയിട്ടുണ്ട്. ദോഷവശങ്ങൾ മനസിലാക്കി കുട്ടികൾ തിരിച്ചു പോകാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന നിരവധി സംഭവണങ്ങായി "- രാജേഷ് ബാബു പറയുന്നു.

Tags:    
News Summary - Covid 19 helmet issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.