Posted On
date_range Updated On
date_range കോവിഡ് വലിയ പ്രതിസന്ധി; മോദിയെ പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചത് ഭാഗ്യം-രാജ്നാഥ് സിങ്
ന്യൂഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥിെൻറ പരാമർശം.
ഇൗ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൃത്യമായ സമയത്ത് തീരുമാനങ്ങളെടുക്കുന്ന മോദിയെ േപാലൊരു പ്രധാനമന്ത്രി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമായേനെയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ലോക്ഡൗണിനെ കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്കും രാജ്നാഥ് സിങ് മറുപടി നൽകി. ധൈര്യത്തോടെയെടുത്ത ശക്തമായ തീരുമാനമായിരുന്നു ലോക്ഡൗൺ. കൃത്യമായ സമയത്താണ് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയത്. ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ച തീരുമാനം സർക്കാറിെൻറ നേട്ടമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.