ബെംഗുളൂരു: പോക്‌സോ കേസ് റദ്ദാക്കണമെന്ന കർണാടക മുൻമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. യെദ്യൂരപ്പയുടെ പ്രായം പരിഗണിച്ച് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
2024 മാർച്ച് 14നാണ് യെദ്യൂരപ്പയ്‌ക്കെതിരെ ലൈംഗിക അതിക്രമക്കേസ് റിപ്പോർട്ട് ചെയ്തത്. ഔധ്യോതിക വസതിയിൽ സഹായം തേടിയെത്തിയ 17 കാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
യെദ്യൂരപ്പ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
എന്നാൽ യെദ്യൂരപ്പക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം വിചാരണ അർഹിക്കുന്ന ക്രൂരകൃത്യമാണെന്നും വാദിച്ചുകൊണ്ട് സംസ്ഥാന പ്രോസിക്യൂഷൻ വാദങ്ങളെ എതിർത്തിരുന്നു.
കേസ് മറച്ചുവെക്കാന്‍ കുട്ടിയുടെ മാതാവിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ആരോപങ്ങളുണ്ട്. കേസിൽ യെദ്യൂരപ്പയുടെ സഹായികള്‍ ഉള്‍പ്പടെ നാലുപേർ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.