ബി.ജെ.പി നേതാവുമായുള്ള ഭൂമിയിടപാട് കേസിൽ എം.പി ജയാ ബച്ചന് കോടതി നോട്ടീസ്

ഭോപ്പാൽ: ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യസഭാ എം.പിയും ബോളിവുഡ് നടിയുമായ ജയാ ബച്ചന് മധ്യപ്രദേശിലെ ജില്ലാ കോടതി നോട്ടീസ് അയച്ചു. ഏപ്രിൽ ഏഴിന് ഭോപ്പാൽ ജില്ലാ കോടതിയാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ 30നകം മറുപടി നൽകാൻ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പണമടച്ചിട്ടും ഭൂമി വിൽപ്പന ഇടപാട് റദ്ദാക്കിയതായി ആരോപിച്ച് മുൻ ബി.ജെ.പി നിയമസഭാംഗം ജിതേന്ദ്ര ദാഗയുടെ മകൻ അനൂജ് ദാഗ സമാജ്‌വാദി പാർട്ടി എം.പി ജയാ ബച്ചനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സമ്മതിച്ച തുകയേക്കാൾ ഉയർന്ന വിലയാണ് ജയ ബച്ചൻ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ടെന്ന് ദാഗയുടെ അഭിഭാഷകൻ ഇനോഷ് ജോർജ്ജ് കാർലോ ശനിയാഴ്ച പറഞ്ഞു.

ജയാ ബച്ചന് അഡ്വാൻസായി ഒരു കോടി രൂപ നൽകി ഭൂമി വാങ്ങാൻ ദാഗ ധാരണയിലായിരുന്നുവെന്ന് കാർലോ പറയുന്നു. "തുക ജയ ബച്ചന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം, പണം അനൂജ് ദാഗയുടെ അക്കൗണ്ടിലേക്ക് മടങ്ങി. പിന്നീട്, അവർ ചർച്ച ചെയ്ത തുകയേക്കാൾ ഉയർന്ന വില ആവശ്യപ്പെട്ടു - ഒരേക്കർ ഭൂമിക്ക് 2 കോടി രൂപ. തുടർന്ന് കരാർ ലംഘിച്ചു'' -അഭിഭാഷകൻ പറഞ്ഞു.

Tags:    
News Summary - Court notice to MP Jaya Bachchan on land deal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.