ആദിവാസി ദമ്പതികളെ  നഗ്​നരാക്കി നടത്തിച്ചു

ജയ്പൂർ: വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹം കഴിച്ച ആദിവാസി നവദമ്പതികളെ നഗ്നരാക്കി നടത്തുകയും മർദിക്കുകയും ചെയ്തു.ജയ്പൂരിലെ ബാൻസ്വാര ജില്ലയിെല ശംഭുപുര ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ 16ന് നടന്ന സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരാണ് അക്രമം നടത്തിയത്. മാർച്ച് 22നാണ് ഇരുവരും നാടുവിട്ടത്. കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയ വീട്ടുകാർ ഗ്രാമത്തിലെത്തിച്ച ശേഷമാണ് അക്രമം നടത്തിയത്. 
 
Tags:    
News Summary - Couple stripped naked, thrashed by villagers in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.