രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കണം -രാജ്നാഥ് സിങ്

ബൊകാറോ: പൗരത്വ ഭേദഗതി നിയമത്തിനെതിെര പ്രതിഷേധം ശക്തമാകുന്നതിനിടെ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പൗരത്വ രജിസ്റ്റർ അനിവാര്യമാണ്. ഈ പ്രവർത്തനത്തിൽ നിന്നും സർക്കാറിനെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ഝാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

പൗരത്വ നിയമം, ആർടിക്ൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം തുടങ്ങി മോദി സർക്കാറിന്‍റെ നേട്ടങ്ങൾ സ്വർണ ലിപികളാൽ എഴുതണം. നിയമപരമായ രീതിയിൽ തന്നെ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും. എന്നാൽ വിഷ‍യത്തിൽ രാഷ്ട്രീയം കലർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവർ ഈ വിഷയത്തെ മുസ്ലിം-ഹിന്ദു പ്രശ്നം മാത്രമായാണ് കാണുന്നതെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.

Tags:    
News Summary - Countrywide NRC inevitable: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.