വാക്​സിൻ സർട്ടിഫിക്കറ്റിലെ തെറ്റ്​ തിരുത്താം; കോവിൻ പോർട്ടലിൽ പുതിയ സംവിധാനം

ന്യൂഡൽഹി: വാക്​സിൻ സർട്ടിഫിക്കറ്റിലെ തെറ്റ്​ തിരുത്താൻ സംവിധാനമൊരുക്കി കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽ തന്നെയാണ്​ ഇതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത്​. കോവിൻ പോർട്ടലിൽ പുതുതായി കൂട്ടിച്ചേർത്ത Raise an Issue എന്ന ഫീച്ചറിലൂടെ തെറ്റ്​ തിരുത്താമെന്നാണ്​ ​അറിയിപ്പ്​.

പേര്​, ജനനവർഷം, ലിംഗഭേദം എന്നിവയിലെല്ലാം തെറ്റുണ്ടെങ്കിൽ തിരുത്താം. 10 അംഗം മൊബൈൽ നമ്പർ ഉപയോഗിച്ച്​ ഒ.ടി.പിയുടെ സഹായത്തോടെ കോവിൻ പോർട്ടലിലേക്ക്​ ലോഗ്​ ഇൻ ചെയ്യുകയാണ്​ ആദ്യം വേണ്ടത്​. വാക്​സിൻ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ Raise an Issue എന്ന ഓപ്​ഷനും കാണും. അതിൽ ക്ലിക്ക്​ ചെയ്​താൽപേര്​, ജനനവർഷം, ലിംഗഭേദം ഇതിൽ ഏതിലാണ്​ തിരുത്തൽ വരുത്തേണ്ടതെന്ന്​ ചോദിക്കും. ആവശ്യമുള്ളതിൽ ക്ലിക്ക്​ ചെയ്​തതിന്​ ശേഷം തിരുത്തൽ വരുത്താം.

തിരുത്തൽ വരുത്തിയാൽ ഉടൻ പുതിയ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കും. കോവിഡ്​ വാക്​സിനേഷന്​ ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകളിൽ പിഴവുകളുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ തെറ്റ്​ തിരുത്തുന്നതിനുള്ള അവസരവുമായി ​ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്​.

Tags:    
News Summary - Correction of error in vaccine certificate; New system on the Covin portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.