ഇന്ത്യയിൽ കോവിഡ്​ മരണം 149; രോഗബാധിതർ 5,194

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 149 ആയി ഉയർന്നു. 5,194 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചി രിക്കുന്നത്​. 4643 പേർ ചികിത്സയിൽ തുടരുകയാണ്​. 401 രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

773 കോവിഡ്​ കേസുകളാണ്​ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ടത്​. 24 മണിക്കൂറിനുള്ളിൽ 10 മരണം റിപ്പോർട്ട്​ ചെയ്​തു.

ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​്​ ചെയ്​ത മഹാരാഷ്​ട്രയിൽ വൈറസ്​ ബാധിതരുടെ എണ്ണം 1018 ആയി. ധാരാവി ചേരിയിൽ രണ്ട്​ പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മേഖലയിൽ രോഗബാധിതരുടെ എണ്ണം ഒമ്പതായി. മഹാരാഷ്​ട്രയിൽ ഇതുവരെ 64 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

തമിഴ്​നാട്ടിൽ 690 പേർക്കും ഡൽഹിയിൽ 576 പേർക്കും കോവിഡ്​ ബാധിച്ചു.

Tags:    
News Summary - Coronavirus cases in India mount to 5,194, death toll touches 149 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.