കർണാടകയിൽ കോവിഡ്​ രോഗിയെ ചികിത്സിച്ച ഡോക്​ടർക്കും വൈറസ്​ ബാധ

ബംഗളൂര​ു: കർണാടകയിൽ രണ്ട്​ പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. കൽബുറാഗിയിൽ കോവിഡ്​ 19 ബാധിച്ച്​ മരിച്ച രേ ാഗിയെ ചികിത്സിച്ച 63കാരനായ ഡോക്​ടർക്കും യു.കെയിൽ നിന്നെത്തിയ 20കാരിയായ യുവതിക്കുമാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

സൗദിയിൽ നിന്ന്​ ഉംറ തീർഥാടനം കഴിഞ്ഞെത്തിയ 76കാരനാണ്​ കോവിഡ്​19നെ തുടർന്ന്​ കഴിഞ്ഞ ആഴ്​ച മരിച്ചത്​. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ചികിത്സിച്ച ഡോക്​ടർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ കർണാടകയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം10 ആയി.

രോഗി മരിച്ചതിനെ തുടർന്ന്​ ഡോക്​ടറും കുടുംബവും സ്വമേധയാ സമ്പർക്കവിലക്കിലേക്ക്​ മാറിയിരുന്നു. എന്നാൽ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ഇന്ത്യയിൽ 125 പേർക്കാണ്​ ഇതുവരെ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. 13 പേർ രോഗവിമുക്തി നേടിയെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Coronavirus: 2 new Covid-19 cases in Karnataka, total 10 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.