അഹമ്മദാബാദ്: നിരവധി കേസുകളില്‍ പ്രതിയായ അക്രമിയെ തട്ടുകടയില്‍ ഭക്ഷണം കഴിക്കവേ സിനിമാ സ്റ്റൈല്‍ ഓപറേഷനിലൂടെ പിടികൂടി അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ച്. കിഷോര്‍ പാഞ്ചാള്‍ (29) എന്നയാളെയാണ് പൊലീസ് തട്ടുകട ജീവനക്കാരായും മറ്റും വേഷം മാറിയെത്തി പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഓപറേഷന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന രണ്ട് വാഹനമോഷണ കേസുകള്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ കിഷോര്‍. ബലാത്സംഗം, കൊള്ള തുടങ്ങിയ കേസുകളുമുണ്ട്. ഇയാളുടെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് തട്ടുകടക്കാരായും മറ്റും വേഷം മാറി സ്ഥലത്ത് കൂടുകയായിരുന്നു.
Undercover police officers from the #Ahmedabad crime branch arrested a man carrying a weapon in a Dhaba. He was also wanted in several criminal cases. pic.twitter.com/WuW7AcNedb
— The Indian Express (@IndianExpress) July 1, 2021
Video courteys: The Indian Express
പ്രതിയില്‍ നിന്ന് ഒരു തോക്കും, രണ്ട് തിരകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.