ബംഗളൂരു: കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. വിഡിയോ നീക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എം.ആർ.ടി മ്യൂസിക് കമ്പനിയാണ് പരാതി നൽകിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ എം.ആർ.ടി നൽകിയ പരാതിയിൽ കോൺഗ്രസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിഡിയോകൾ നീക്കം ചെയ്യണമെന്ന ഉപാധിയോടെയാണ് പിന്നീട് ഹൈകോടതി വിലക്ക് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.