വരിനിന്ന വിമുക്തഭടനെ മര്‍ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

ബാങ്കല്‍കോട്ട് (കര്‍ണാടക): പണമെടുക്കാന്‍ ബാങ്കില്‍ വരിനിന്ന വിമുക്തഭടനെ മര്‍ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ അമിന്‍ഗഡ് സ്റ്റേഷനിലെ കോണ്‍സ്റ്റബ്ള്‍ ദേവരാജ് ഗൗഡറെയാണ് എ.എസ്.പി ലക്ഷ്മി പ്രസാദ് സസ്പെന്‍ഡ് ചെയ്തത്. ബാങ്കല്‍കോട്ടിലെ സിന്‍ഡിക്കേറ്റ് ബാങ്കിന് മുന്നില്‍ ക്യൂ നിന്ന നന്ദപ്പ ഭദ്രഷെട്ടിയെ വ്യാഴാഴ്ചയാണ് ഇയാള്‍ മര്‍ദിച്ചത്. യൂനിഫോമണിഞ്ഞ പൊലീസുകാരന്‍ ഇദ്ദേഹത്തെ മര്‍ദിക്കുന്നതിന്‍െറയും അസഭ്യം പറയുന്നതിന്‍െറയും ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സസ്പെന്‍ഡ് ചെയ്തത്.
Tags:    
News Summary - Constable suspended for slapping ex-serviceman in bank queue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.