പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ താരസാന്നിധ്യം ലവ് സിൻഹ പിന്നിൽ. നടനും കോൺഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹയുടെ മകനാണ് ലവ് സിൻഹ.
ബങ്കിപുർ മണ്ഡലത്തിൽനിന്നാണ് 37കാരനായ ലവ് സിൻഹ ജനവിധി തേടിയത്. ശത്രുഘ്നൻ സിൻഹ ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ ജയിച്ചുകയറിയ മണ്ഡലമാണ് ഇത്. പിന്നീട് ഇദ്ദേഹം കോൺഗ്രസിലേക്ക് ചുവട് മാറുകയായിരുന്നു.
ബി.ജെ.പി എം.എൽ.എ കൂടിയായ നിതിൻ നബിനും ലവ് സിൻഹയും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ബങ്കിപുർ. ജാതി രാഷ്ട്രീയമാണ് ഇവിടെ പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.