രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ മമതയും മോദിയും തമ്മിൽ ധാരണയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ധാരണയിലെത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് എം.പി അധ്ഹിർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് മമത പ്രവർത്തിക്കുന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ തകർക്കാൻ മോദിയും ദീദിയും തമ്മിൽ ധാരണയുണ്ടെന്നും ചൗധരി ആരോപിച്ചു.

ഇ.ഡിയുടെയും സി.ബി.ഐയുടെയും റെയ്ഡുകളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. അത്കൊണ്ടാണ് അവർ കോൺഗ്രസിനെ എതിർക്കുന്നത്. അപ്പോൾ പ്രധാനമന്ത്രിയും സന്തോഷിക്കും-അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം പാർട്ടി ​പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, രാഹുൽ ഗാന്ധിയെ മമത ബാനർജി രൂക്ഷമായി വിമർശിച്ചിരുന്നു. രാഹുൽ പ്രതിപക്ഷത്തിന്റെ മുഖമായാൽ മറ്റുള്ളവർക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നായിരുന്നു ആക്ഷേപം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടി.ആര്‍.പിയാണ് രാഹുല്‍ ഗാന്ധിയെന്നും രാഹുലിനെ നേതാവാക്കി ഉയര്‍ത്തുന്നതിനായി പാര്‍ലമെന്റ് നടപടികള്‍ പോലും ബിജെപി തടസപ്പെടുത്തുകയാണെന്നും മമത ആരോപിച്ചിരുന്നു.

Tags:    
News Summary - Congress's Deal With PM Reply after Mamata Banerjee targets Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.