അബ്​ദുല്ലക്കുട്ടിയുടെ കോലം കത്തിച്ച്​ രാജസ്​ഥാനിൽ പ്രതിഷേധം; കാര്യമിതാണ്​

​ജയ്​പൂർ: കേരളത്തിൽ നിന്നുള്ള ബി​.ജെ.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടിയുടെ കോലം കത്തിച്ച് രാജസ്ഥാനില്‍ പ്രതിഷേധം‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോലംകത്തിച്ചത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഭാവിയില്‍ ബി.ജെ.പിയില്‍ ചേരുമെന്ന അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശത്തിൽ പ്രതിഷേധിച്ചായിരുന്നു കോലം കത്തിക്കൽ. 

സച്ചിന്‍ പൈലറ്റ് നല്ല നേതാവാണ്, അദ്ദേഹം ഭാവിയില്‍ ബിജെപിയില്‍ ചേരുമെന്നാണ് താന്‍ കരുതുന്നതെന്നാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. അശോക് ഗെഹ്‍ലോട്ടുമായുള്ള തര്‍ക്കത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ബി.ജെ.പിയിലേക്കില്ലെന്നും ബി.ജെ.പിയെ തോല്‍പിക്കാനാണ് തന്‍റെ ശ്രമമെന്നുമായിരുന്നു അന്ന്​ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്​.

രാജസ്ഥാനിലെ കോണ്‍ഗ്രസ് വക്താവായിരുന്ന സാദിഖ് ചൗഹാന്‍റെ നേതൃത്വത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ കോലംകത്തിച്ചത്. ജയ്പൂരിലെ രാംഗഞ്ചിലായിരുന്നു പ്രതിഷധം. ബി.ജെ.പി നേതാവായ അബ്ദുല്ലക്കുട്ടി ആര്‍എസ്എസിന്‍റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന്​ സാദിഖ് ചൗഹാന്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയുമോ എന്നാണ് അബ്ദുല്ലക്കുട്ടി നോക്കുന്നത്. കോണ്‍ഗ്രസിനെയും സച്ചിന്‍ പൈലറ്റിനെയും ആക്രമിക്കുകയാണ് ബി.ജെ.പി. എന്നാല്‍ 2023ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വീണ്ടും രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സാദിഖ് ചൗഹാന്‍ പറഞ്ഞു. സച്ചിന്‍ പൈലറ്റിനെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും അദ്ദേഹം മുഖ്യന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സാദിഖ് ചൗഹാന്‍ പറഞ്ഞു.


Tags:    
News Summary - Congress workers burn Abdullakutty's effigy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.