യു.പിയിൽ സഖ്യമില്ല, എല്ലാ സീറ്റിലും കോൺഗ്രസ്​ സ്​ഥാനാർഥികൾ മത്സരിക്കും -പ്രിയങ്ക ഗാന്ധി

ലഖ്​നോ: 2022ലെ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ്​ നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ബുല​േന്ദശ്വറിൽ കോൺഗ്രസ്​ പ്രതിജ്ഞ സമ്മേളനത്തിൽ ​നേതാക്കളെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അവർ.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ പ്രിയങ്ക വ്യക്തമാക്കി. ആഗ്ര, അലിഗഡ്​, ഹത്രാസ്​, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ്​ ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച യോഗത്തിൽ മറ്റൊരു പാർട്ടിയുമായി സഖ്യം​േവണ്ടെന്ന്​ പ്രിയങ്ക ഗാന്ധിയോട്​ നിരവധി നേതാക്കൾ അഭ്യർഥിച്ചു.

'യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ്​ പ്രവർത്തകരെ മാത്രമാണ്​ നാമനിർദേശം ചെയ്യുക. കോൺഗ്രസിന്​ വിജയിക്കണമെങ്കിൽ ഒറ്റക്ക്​ വിജയിക്കും' -പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ്​ ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഭൂപേഷ്​ ബാഗൽ പ്രസ്​താവിച്ചതിന്​ പിന്നാലെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. 

Tags:    
News Summary - Congress will go solo in the upcoming UP election Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.