പനാജി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഗോവയിൽ ലോക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്.
തീരദേശ സംസ്ഥാനമായ ഗോവയിലെ അവസ്ഥ ഭീകരമാണ്. നിലവിൽ സംസ്ഥാനത്തേർപ്പെടുത്തിയ നാല് ദിവസത്തെ ലോക്ക് ഡൗൺ വീണ്ടും നീട്ടണമെന്ന് നിയമസഭയിലാണ് പ്രതിപക്ഷ നേതാവായ ദിഗംബർ കാമത്ത് ആവശ്യപ്പെട്ടത്. നിരപരാധികളുടെ ജീവിതം വെച്ച് സംസ്ഥാനം കളിക്കരുതെന്നും കാമത്ത് ആവശ്യപ്പെട്ടു.ജനങ്ങൾ ഭീതിയിലാണ്, വളരെ ഉയർന്ന വളരെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് തിങ്കളാഴ്ച രാവിലെ 6 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ശനിയാഴ്ച ഗോവയിൽ 2,303 പേർക്കാണ് കോവിഡ് പോസിറ്റീവായത്. 54 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.