കോൺഗ്രസ് ഇന്ന് ''കറുത്ത വസ്ത്രത്തിൽ" യോഗം ചേരും

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീലിന് മുന്നോടിയായി, കോൺഗ്രസിന്റെ ലോക്‌സഭാ, രാജ്യസഭാ എം.പിമാർ ഇന്ന് രാവിലെ 10.30ന് പാർലമെന്ററി പാർട്ടി ഓഫീസിൽ യോഗം ചേരും. നേതാക്കൾ കറുത്ത വസ്ത്രം ധരിച്ചാണ് യോഗത്തിൽ പങ്കെടുക്കുക.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ എം.പി സ്ഥാനം റദ്ദാക്കിയതിനെതിരെ കഴിഞ്ഞയാഴ്ചയും പാർലമെന്റിൽ നടന്ന കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനു ശേഷം ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റ് പുനരാരംഭിക്കാനിരിക്കെയാണ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനായി യോഗം വിളിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് രാഹുലിന്റെ അയോഗ്യതയെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് സൂറത്തിൽ എത്തി ഉച്ചയോടെ കോടതിയിൽ ഹാജരാകുമെന്ന് അഭിഭാഷകൻ കിരിത് പൻവാല പറഞ്ഞു. ഞായറാഴ്ച ഡൽഹിയിലെ ഹോട്ടലിൽ വെച്ച് സോണിയാ ഗാന്ധിയെയും റോബർട്ട് വാദ്രയെയുമായി രാഹുൽ രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാർ റാലിയിൽ രാഹുൽ നടത്തിയ പ്രസംഗത്തിൽ ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെവന്നു?’ എന്ന പ്രസ്താവനക്കെതിരെ ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും 2019 ലെ പരാമർശങ്ങളുടെ പേരിൽ രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനെ തുടർന്ന് ഏപ്രിൽ 12 ന് ഹാജരാകാൻ പട്‌ന കോടതി രാഹുലിനോട് ആവശ്യപ്പെട്ടുണ്ട്.

Tags:    
News Summary - Congress to meet on Parliament strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.